അർബുദരോഗിയായ കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു
മാനന്തവാടി: അർബുദരോഗിയായ കുടുംബനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. എടവക പാണ്ടിക്കടവ് അഗ്രഹാരം നാലാംവാർഡിലെ വിജയനാണ് ചികിത്സയ്ക്ക് പണമില്ലാതെ പ്രയാസപ്പെടുന്നത്. ഭാര്യയും രണ്ടു കുട്ടികളുമുള്ള വിജയന്റെ തുടർച്ചികിത്സയ്ക്ക് 10 ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.
സാധാരണക്കാരായ ഇവരുടെ കുടുംബത്തിന് ഇത്രയും വലിയതുക കണ്ടെത്താൻ സാധിക്കുന്നില്ല. വിജയന്റെ ചികിത്സയ്കുള്ള പണം കണ്ടെത്തുന്നതിനായി എടവക ഗ്രാമപ്പഞ്ചായത്തംഗം മിനി തുളസീധരൻ ചെയർപേഴ്‌സണും അജി മണ്ട്രത്ത് കൺവീനറും അസീസ് കോറോം കോ- ഓർഡിനേറ്ററുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
ഫെഡറൽബാങ്ക് മാനന്തവാടി ശാഖയിൽ 14420100219132 (ഐ.എഫ്.എസ്.സി.-FDRL0001442) അക്കൗണ്ട് തുറന്നിട്ടുണ്ട്. 6282747594 ഗൂഗിൾ പേ നമ്പറിലൂടെയും സഹായങ്ങൾ നൽകാം.