പനമരം ഗവ.ആശുപത്രിയിൽ മധ്യവയസ്ക്കൻ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം
പനമരം : പനമരം സി.എച്ച്.സിയിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. നീർവാരം ചാത്തോളി വീട്ടിൽ അപ്പച്ചൻ (64) ആണ് മരിച്ചത്.
ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പി കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പനമരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.