അഞ്ചുകുന്നിലെ മോഷണം : പ്രതി പിടിയിൽ ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി
പനമരം : അഞ്ചുകുന്നിലെ സൂപ്പർ മാർക്കറ്റിൽ നിന്നും 90,000 രൂപയോളം കവർച്ച ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലെ പ്രതിയായ വരയാൽ കുറുമുട്ടത്തിൽ പ്രജീഷ് (48) ആണ് അറസ്റ്റിലായത്.
പനമരം എസ്.ഐ വിമൽ ചന്ദ്രൻ, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ അബൂബക്കർ, പനമരം എ.എസ്.ഐ വിനോദ്, സി.പി. മോഹൻദാസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാർച്ചിൽ പയ്യമ്പള്ളിയിലെ സൂപ്പർ മാർക്കറ്റിൻ്റെ പുട്ടുപൊളിച്ച് 20,000 രൂപ കവർന്ന കേസിൽ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്ത ഇയ്യാൾ അടുത്തിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. മോഷണം ഹോബിയാക്കിയ പ്രജീഷിനെതിരെ ജില്ലയിലും അയൽ ജില്ലകളിലും നിരവധി കേസുകളുണ്ട്. മോഷണം നടത്തുന്നതിന്റെ സി.സി ടീവി ദൃശ്യം പ്രതിയെ പിടിക്കൂടുന്നത്തിനു പോലീസിന് സഹായകമായി.