തവിഞ്ഞാലിൽ കാറിന് നേരെ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം ; ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തലപ്പുഴ : കാറിന് നേരെ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പൊയിലിൽ വയനാംപാലത്തിനു സമീപം ഇന്നലെ ഉച്ചക്കാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ദമ്പതികളും കുട്ടിയും സഞ്ചരിച്ച കാറിന്റെ പുറക് ഭാഗം ഭാഗികമായി തകർന്നു.
ആദ്യമായാണ് ഈ ഭാഗത്ത് ഇത്തരം സംഭവം ഉണ്ടാകുന്നത്. ആനകൾ ഈ ഭഗങ്ങളിൽ വരാറുണ്ടെങ്കിലും ആക്രമ സ്വഭാവം പ്രകടിപ്പികുന്നത് ഇത് ആദ്യമായാണ്. ധാരാളം സഞ്ചാരികൾ രാപ്പകൽ വ്യത്യാസമില്ലാതെ സഞ്ചരിക്കുന്ന മക്കിമല റോഡിന്റെ ഇരു വശങ്ങളിലും കമ്പി വേലികൾ കെട്ടി ആന ശല്യം തുടർന്ന് ഉണ്ടാകാതിരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.