September 20, 2024

ലോകമെമ്പാടും നിശ്ചലമായി ‘വാട്സാപ്പ്’; സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കാതെ ഉപയോക്താക്കള്‍

1 min read
Share

 

ലോകം മുഴുവന്‍ വാട്‌സാപ്പ് അക്കൗണ്ടുകള്‍ പണിമുടക്കി. വാട്സാപ്പ് സെര്‍വറുകള്‍ തകരാറില്‍. പലഭാഗങ്ങളിലും വാട്സാപ്പ് പ്രവര്‍ത്തനം നിലച്ചു. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനാവുന്നില്ല.

ഉച്ചയക്ക് 12.30 ഓടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകള്‍ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലായിരുന്നു വാട്സാപ്പ്. ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവര്‍ത്തിക്കാത്തതു കൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങള്‍ അറിയിച്ചത്.

 

സെര്‍വര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്. എന്താണ് വാട്സാപ്പ് പ്രവര്‍ത്തന രഹിതമാവാന്‍ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്‌സ്‌ആപ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.

 

മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായി. #whatsappdown എന്ന ഹാഷ്ടാഗില്‍ ഉപഭോക്താക്കള്‍ ട്വീറ്റ് ചെയ്തത് ഇതിനിടെ ട്രെന്‍ഡിങ്ങായി.

 

അതേസമയം, ഉടന്‍തന്നെ പ്രശ്‌നം പരിഹരിച്ച്‌ സേവനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.