സംസ്ഥാനത്ത് മൂന്നു ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,685 രൂപ നിരക്കിലും പവന് 120 രൂപ കുറഞ്ഞു 37,480 രൂപ നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 4,700 രൂപയിലും പവന് 37,600 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചു ശനിയാഴ്ചയാണ് സ്വർണ വില ഈ നിരക്കിൽ എത്തിയത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.