സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിൽ താത്കാലിക നിയമനം ; ഇന്റർവ്യൂ ഒക്ടോബർ 25 ന്
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന് നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, അറ്റൻഡർ കം ഡ്രൈവർ എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
വെറ്ററിനറി സർജൻ തസ്തികയ്ക്ക് യോഗ്യത ബി.വി.എസ്‌സി ആൻഡ് എ.എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായപരിധി 45 വയസ്സ്.
അറ്റൻഡർ കം ഡ്രൈവർ തസ്തികയ്ക്ക് യോഗ്യത എൽ.എം.വി. ലൈസൻസ്, 10 വർഷത്തെ സേവനപരിചയം, മൃഗസംരക്ഷണമേഖലയിൽ പ്രവൃത്തിപരിചയം പ്രായപരിധി 55 വയസ്സ്.
വെറ്ററിനറി സർജൻ കൂടിക്കാഴ്ച ഒക്ടോബർ 25 ന് ഉച്ചയ്ക്ക് രണ്ടിനും അറ്റൻഡർ കം ഡ്രൈവർ കൂടിക്കാഴ്ച ഉച്ചയ്ക്ക് മൂന്നിനും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.