പ്രവർത്തനം താളംതെറ്റി ; എ.ഐ.വൈ.എഫ് പാടിച്ചിറ ഗവ.ആശുപത്രിയുടെ മുമ്പിൽ ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
മുള്ളൻകൊല്ലി : പാടിച്ചിറ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിയതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സജീവർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു.
മുള്ളൻകൊല്ലി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി പഞ്ചായത്തിന് വിട്ട് കിട്ടിയ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണെന്ന് പ്രവർത്തകർ ആരോപിച്ചു. എല്ലാ ദിവസവും ഒ.പിയുടെ പ്രവർത്തനം നടത്തുക, ആശുപത്രിയിൽ ലാബ് സൗകര്യങ്ങൾ ആരംഭിക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും, ജീവനക്കാരെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സി.പി.ഐ പുൽപ്പള്ളി മണ്ഡലം സെക്രട്ടറി ടി.ജെ.ചാക്കോച്ചൻ, കലേഷ് സത്യാലയം, സുമേഷ് ബത്തേരി, ടി.സി ഗോപാലൻ, ടി.വി അനിൽ മോൻ, സി.കെ പീറ്റർ പുലികുത്തി, ശിവദാസൻ, ബിജു വി.എൻ, സിദ്ധാർത്ഥ് മാത്യൂ, ജെയ്മോൻ, ശിവദാസൻ, സുധീഷ് ദാമോധരൻ, എം.ജെ കുര്യൻ, മനു, കെ.കെ സുരേന്ദ്രൻ, വേലായുധൻ നായർ തുടങ്ങിയവർ സംസാരിച്ചു.