വിദ്യാർഥിനികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾ പിടിയിൽ
കൽപ്പറ്റ : കൽപ്പറ്റ എൻ.എം.എസ്.എം ഗവണ്മെന്റ് കോളേജിന് സമീപം വിദ്യാർഥിനികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. കോഴിക്കോട് മുണ്ടക്കൽ സ്വദേശികളായ പൂവാട്ട് പറമ്പിൽ ജിതിൻ (24), അരിഞ്ഞാടികയിൽ അനന്ദു (24) എന്നിവരാണ് പിടിയിലായത്.
വിജനമായ സ്ഥലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയ ഇരുവരും പിന്തുടർന്നും തടഞ്ഞു നിർത്തിയും മുഖത്തു തോണ്ടിയും മറ്റും ശല്യം ചെയ്യുകയായിരുന്നു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ സിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ബിജു ആന്റണിയും സംഘവുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.