ബത്തേരി ഉപജില്ലാ കായികമേള മാറ്റിവെച്ചു
പുൽപ്പള്ളി : ശക്തമായ മഴയെത്തുടർന്ന് സുൽത്താൻ ബത്തേരി ഉപജില്ലാ കായികമേള മാറ്റിവെച്ചു. തിങ്കളാഴ്ച രാവിലെ വിജയ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കായികമേള തുടങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ മാറ്റിവെക്കുകയായിരുന്നു. ഇടയ്ക്കിടെ പെയ്ത മഴ മത്സരങ്ങൾ തടസ്സപ്പെടുത്തിയതോടെ സംഘാടകസമിതി യോഗം ചേർന്ന് കായികമേള മാറ്റിവെക്കാൻ തീരുമാനിച്ചു.
ഈ മാസം 31 മുതൽ നവംബർ രണ്ട് വരെ കായികമേള നടത്തുമെന്ന് അധികൃതർ പറഞ്ഞു.