September 21, 2024

ഷൂവിനുള്ളിൽ ഒളിപ്പുവെച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

1 min read
Share

 

കല്‍പ്പറ്റ : കല്‍പ്പറ്റ വെള്ളാരംകുന്ന് ജംഗ്ഷനില്‍ കല്‍പ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ മയക്കുമരുന്നുമായി വന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

കെ.എല്‍ 50 എഫ് 8072 നമ്പര്‍ മാരുതി ആള്‍ട്ടോ കാറില്‍ വരികയായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരത്തിങ്കല്‍ വീട് ഷക്കീ ര്‍ (37) ആണ് അറസ്റ്റിലായത്. ധരിച്ചിരിക്കുന്ന ഷൂവിന്റെ ഉള്ളിലായി ഒളിപ്പിച്ച 2 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇയാളുടെ ഫോണ്‍ സഹിതമുള്ള വകകളും പോലീസ് കസ്റ്റഡിയിലെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.