രാവിലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു ; പവന് കൂടിയത് 400 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില രണ്ടാം തവണ പരിഷ്കരിച്ചു. രാവിലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് വര്‍ദ്ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കൂടിയത്. രാവിലെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37160 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 25 രൂപ വര്‍ദ്ധിച്ചു.രാവിലെ 55 രൂപ ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ നിലവിലെ വിപണി വില 4645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 20 രൂപയാണ് ഉയര്‍ന്നത്. രാവിലെ 45 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില 3845 രൂപയാണ്.
വെള്ളിയുടെ വിലയിലും രാവിലെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാദാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 62 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.