പുല്പള്ളി പഞ്ചായത്തിലെ മുഴുവന്‍ ഇറച്ചി കടകളും അടച്ചുപൂട്ടാന്‍ ഹൈകോടതി ഉത്തരവ്
പുല്‍പ്പള്ളി : പുല്പള്ളി പഞ്ചായത്തിലെ അനധികൃതമായി പ്രവർത്തിക്കുന്ന മുഴുവന്‍ ഇറച്ചി കടകളും അടച്ചുപൂട്ടാന്‍ ഹൈകോടതി ഉത്തരവ്.കുറച്ച് ദിവസം മുന്‍പ് കരിമം ഫിഷ് ആന്‍ഡ് ചിക്കന്‍ സ്റ്റാളില്‍ ബീഫ് വില്പന നടത്തിെയതിന് പുല്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴോളം ജീവനക്കാരെ കൂട്ടി വന്ന് ഇറച്ചിയില്‍ മണ്ണെണ്ണയെഴിച്ചു നശിപ്പിക്കുകയും കടയുടെ പഞ്ചായത്തു ലൈസന്‍സ് റദ്ദുചെയ്യുകയും ചെയ്തു.
എന്നാല്‍ പഞ്ചായത്തിന്റെ തൊട്ടടുത്തുള്ള മാര്‍ക്കറ്റില്‍ യാതൊരു അനുമതിയുമില്ലാതെ മൂന്ന് ബീഫ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ സച്ചു തോമസ് കൊടുത്ത പരാതിയിന്‍മേല്‍ പഞ്ചായത്തു ലൈസന്‍സ് റദ്ദുചെയ്ത നടപടി സ്റ്റേ ചെയ്യുകയും പുല്പള്ളി പഞ്ചായത്തിലെ മുഴുവന്‍ ഇറച്ചി കടകളും അടച്ചുപൂട്ടാന്‍ ഉത്തരവായിരിക്കുന്നത്.