പനമരം എസ്.എച്ച്.ഒ കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി
പനമരം : വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി. വയനാട് കമ്പളക്കാട്ടെ ക്രൈം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെതാണ് നടപടി.
കഴിഞ്ഞ ദിവസം ഇവരെ കാണാതായി എന്ന പരാതിയില്‍ പനമരം പോലീസ് കേസെടുക്കുകയും പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിലെ ആര്‍ രാജേഷിനെ കോഴിക്കോട് ഇക്കണോമിക് ആന്‍ഡ് ഒഫന്‍സസ് വിംങിലെ ഒഴിവിലേക്ക് നിയമിച്ചു.