പാല്‍ച്ചുരത്തിൽ ലോറി തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്
മാനന്തവാടി : പാല്‍ച്ചുരത്തിൽ വാഹനാപകടത്തിൽ ഒരാള്‍മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ് നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ ആശ്രമം ജംഗ്ഷനിലായിരുന്നു അപകടം. പച്ചക്കറി കയറ്റിവന്ന കര്‍ണ്ണാടക ലോറിയാണ് തലകീഴായി മറിഞ്ഞത്.