കാറിൽ എത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തി ഒന്നരക്കോടി കവര്‍ന്നതായി പരാതി
മാനന്തവാടി : തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി അജ്ഞാത സംഘം ഒന്നര കോടിയോളം രൂപ കവര്‍ന്നതായി പരാതി. പണം നഷ്ടപ്പെട്ടതായി ബംഗളൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ തിരൂര്‍ സ്വദേശി ഷറഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഒക്ടോബര്‍ 5 ന് പുലര്‍ച്ചെ തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വെച്ച് വെളുത്ത ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞ് നിര്‍ത്തി പണമടങ്ങിയ ബാഗ് കവര്‍ന്നെടുത്ത് കടന്നു കളഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്.
കാറില്‍ വന്നവര്‍ കഞ്ചാവ് പിടികൂടാന്‍ വന്ന ഉദ്യോഗസ്ഥരാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. കൂടാതെ, ഇവര്‍ സഞ്ചരിച്ച കാറില്‍ പൊലീസിന് സമാനമായ സ്റ്റിക്കര്‍ പതിച്ചിരുന്നതായും സൂചനയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.