രാജ്യത്ത് 24 മണിക്കൂറിനിടെ 2,139 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 13 മരണം
ഇന്ത്യയില്‍ ബുധനാഴ്ച 2,139 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,46,18,533 ആയി. 24 മണിക്കൂറിനുള്ളില്‍ 1,082 കേസുകളുടെ കുറവ് സജീവമായ കോവിഡ് കേസുകളില്‍ രേഖപ്പെടുത്തി.
സജീവമായ കേസുകളുടെ എണ്ണം 26,292 ആയി കുറഞ്ഞു. കേരളം റിപ്പോര്‍ട്ട് ചെയ്ത നാല് മരണങ്ങള്‍ ഉള്‍പ്പെടെ 13 കൊവിഡ് മരണങ്ങളുണ്ടായി. ഇതോടെ മരണസംഖ്യ 5,28,835 ആയി ഉയര്‍ന്നു.