September 20, 2024

സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു ; പവന് മൂന്ന് ദിവസംകൊണ്ട് 960 രൂപ കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്.

 

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 70 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4665 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 20 രൂപ കുറഞ്ഞു. ഇന്നലെ 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3860 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്..ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.