March 16, 2025

കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന ; സി.ഡബ്ല്യൂ.എസ്.എ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

Share

 

കൽപ്പറ്റ : വർധിച്ചുവരുന്ന കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിനെതിരെ കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കൽപ്പറ്റ മേഖലയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി.

 

കേരളത്തിൽ ഒരു കാരണവുമില്ലാതെ ഈ അടുത്ത ദിവസങ്ങളിൽ 100 രൂപയോളം സിമന്റിന് വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തിയത്. കമ്പിയും മറ്റു വസ്തുക്കളുടെയും വിലവർധനവിനെതിരെ കേരള സംസ്ഥാനത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും എല്ലാ താലൂക്ക് അടിസ്ഥാനത്തിലും ധർണ്ണയും പ്രതിഷേധ പ്രകടനങ്ങളും നടത്തി.

 

അടിയന്തരമായി ഈ മേഖലയിൽ സർക്കാരിന്റെ ശ്രദ്ധ ചെലുത്തണമെന്നും, നിർമ്മാണ മേഖലയെ സംരക്ഷിക്കണമെന്നും, നിർമ്മാണ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും, മായം ചേർത്ത നിർമ്മാണ വസ്തുക്കൾ കണ്ടെത്തുന്നതിന് ജില്ലാതലങ്ങളിൽ സംവിധാനം കൊണ്ടുവരണമെന്നും, നിർമ്മാണ തകർച്ചയ്ക്ക് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തണമെന്നും, അതിനായി മന്ത്രി തലങ്ങളിലും കളക്ടർമാരുടെയും ശ്രദ്ധയിൽപ്പെടുത്തുവാനും തീരുമാനിച്ചു.

 

സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഹൈദ്രു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.സി.സോജൻ, സംസ്ഥാന കുടുംബ ക്ഷേമനിധി അംഗം ജി.ആർ സുബ്രഹ്മണ്യൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി റോബിൻസൺ ആൻറണി, കൽപ്പറ്റ മേഖല പ്രസിഡണ്ട് സലിം, കൽപ്പറ്റ യൂണിറ്റ് പ്രസിഡണ്ട് ശാലു എബ്രഹാം എന്നിവർ സംസാരിച്ചു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.