സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ് ; പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്.
ഇന്ന് 560 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 70 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 60 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3880 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ കുറഞ്ഞിരുന്നു. ഇന്നലെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്.. രു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.