യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൊണ്ടർനാട് : ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോറോം മുടവൻകൊടി പണിയ കോളനിയിലെ അശോകനെയാണ് ഇപ്പോൾ താമസിച്ചു വരുന്ന നാരങ്ങച്ചാൽ കോളനിക്ക് സമീപം തൂങ്ങി മരിച്ച രീതിയിൽ കണ്ടെത്തിയത്. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.