നാല് ദിവസത്തെ കയറ്റത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
തുടർച്ചയായ നാല് ദിവസം വില ഉയർന്നു നിന്നതിനു ശേഷം സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഇന്നലെയാണ് ഈ നിരക്കിലേക്ക് സ്വർണവില എത്തിയത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
നാല് ദിവസം കൊണ്ട് ഗ്രാമിന് 135 രൂപയുടെയും പവന് 1080 രൂപയുടെയും വർധന ഉണ്ടായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 1,2 ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമാണ്.