September 21, 2024

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന ; നാലു ദിവസം കൊണ്ട് പവന് 1080 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണ വില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വ്യാഴാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയും രേഖപ്പെടുത്തി.

 

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ബുധനാഴ്ച വർധിച്ച് ഗ്രാമിന് 4,775 രൂപയിലും പവന് 38,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ നാല് ദിവസം കൊണ്ട് ഗ്രാമിന് 135 രൂപയുടെയും പവന് 1080 രൂപയുടെയും വർധന ഉണ്ടായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 1,2 ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.