പുൽപ്പള്ളിയിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുൽപ്പള്ളി : പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കർണാടക അന്തർസന്ത സോഗള്ളി സ്വദേശി രസിക (25) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30 ന് രാത്രി വിജയ എൽ.പി സ്കൂളിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.