കേണിച്ചിറ – പുല്‍പ്പള്ളി റോഡിൽ കാട്ടാനയുടെ ആക്രമണം ; കാർ യാത്രികർക്ക് പരിക്കേറ്റു
പുല്‍പ്പള്ളി : കേണിച്ചിറ – പുല്‍പ്പള്ളി റോഡിലെ അതിരാറ്റുകുന്നിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന പെരിക്കല്ലൂര്‍ കുഞ്ചിറക്കാട്ട് ജോബിറ്റ് മാത്യു (32), സുഹൃത്ത് ചേലൂര്‍ സ്വദേശി റെന്നി സെബാസ്റ്റ്യന്‍ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാര്‍ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.