ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി നടവയൽ സ്വദേശിനി
പനമരം : യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മാസ്റ്റേഴ്സ് പഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് അർഹയായി നടവയൽ സ്വദേശിനി. നടവയൽ ഓലേടത്ത് ജെയിംസ് – മോളി ദമ്പതികളുടെ ഇളയ മകൾ സന മരിയയ്ക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. എം.എസ്.സി. സസ്റ്റെയ്നബിൾ ഫോറസ്റ്റ് ആൻഡ് നേച്ചർ മാനേജ്മെന്റ് കോഴ്സിനാണ് മരിയയ്ക്ക് 40 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് കിട്ടിയിരിക്കുന്നത്. ഇതിൽ ആദ്യ രണ്ടുസെമസ്റ്റർ ജർമനിയിലും, അടുത്ത രണ്ടു സെമസ്റ്റർ ഡെൻമാർക്കിലും പഠിക്കാനാണ് അവസരം. നിലവിൽ മരിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ എം.എസ്.സി. എൻവയൺമെന്റ് സയൻസ് പൂർത്തിയാക്കിയിട്ടുണ്ട്.