മാനന്തവാടിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീടിന് സമീപം വടിവാൾ കണ്ടെത്തി
മാനന്തവാടി : മാനന്തവാടിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീടിന് സമീപംവടിവാൾ കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് മാനന്തവാടി ഏരിയ പ്രസിഡണ്ട് സലീമിന്റെ കല്ലുമൊട്ടുംകുന്നിലെ വീടിന് പുറകിലുള്ള സ്വകാര്യ തോട്ടത്തിൽ നിന്നാണ് വടിവാൾ കണ്ടെത്തിയത്. സ്ഥലമുടമ കാട് വെട്ടുന്നതിനിടയിൽ ആയിരുന്നു വാൾ കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഉപേക്ഷിച്ച നിലയിൽ അധികം പഴക്കമില്ലാത്ത വടിവാളാണ് കണ്ടെത്തിയത്.
നേരത്തെ വടിവാളുകള്‍ കണ്ടെടുത്ത മാനന്തവാടി എസ് ആൻഡ് എസ് ടയര്‍ വര്‍ക്‌സ് കടയുടെ ഉടമയും പോപ്പുലര്‍ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ സലീമിന്റെ വീടിന്റെ തൊട്ടു പുറകിലെ തോട്ടത്തില്‍ നിന്നാണ് വാള്‍ കണ്ടെത്തിയത്. തോട്ടമുടമ ജോസഫ് രാവിലെ തോട്ടത്തിലെ കാടുവെട്ടുന്നതിനിടയിലാണ് വടിവാള്‍ കണ്ടത്. തുടര്‍ന്ന് മാനന്തവാടി പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എസ്.ഐ രാംജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വാള്‍ കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് വ്യക്തമാക്കി. നാല് ദിവസം മുമ്പ് പോലീസ് സംഘം ഇവിടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം കൊണ്ടു വെച്ച ആയുധമായിരിക്കും ഇതെന്നാണ് പോലീസ് നിഗമനം.