ജില്ലാ ആശുപത്രിയില്‍ താത്കാലിക നിയമനം
മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി (ആര്‍.എസ്.ബി.വൈ) 179 ദിവസത്തേക്ക് ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഫാര്‍മസിസ്റ്റ് 1 ഒഴിവ്. യോഗ്യത ഡി ഫാം, കേരള സംസ്ഥാന ഫാര്‍മസി രജിസ്ട്രേഷന്‍.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ 4 ഒഴിവ്. യോഗ്യത ഏഴാം ക്ലാസ് പാസും പത്താം ക്ലാസ് തോറ്റവരും ആയിരിക്കണം.
അപേക്ഷകര്‍ സൂപ്രണ്ടിന് നല്‍കുന്ന അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കൂടാതെ ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 13 ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04935 240264.