September 20, 2024

രാജ്യത്ത് 3,011 പേർക്ക് കൂടി കോവിഡ് ; 28 മരണം

1 min read
Share

 

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് അപ്‌ഡേറ്റ് ചെയ്ത കണക്കുകൾ പ്രകാരം ഇന്ത്യയിൽ 3,011 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,45,97,498 ആയി. സജീവ കേസുകൾ 36,126 ആയി കുറഞ്ഞു.

കേരളത്തിൽ നിന്നുള്ള 20 മരണങ്ങൾ ഉൾപ്പെടെ 28 മരണങ്ങൾ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 5,28,701 ആയി ഉയർന്നു.

മൊത്തം അണുബാധകളുടെ 0.08 ശതമാനവും സജീവമായ കേസുകളാണ്. അതേസമയം ദേശീയ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 98.73 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.