81 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടു പേർ പിടിയിൽ
പനമരം : വില്പനക്കായി സൂക്ഷിച്ച 81 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ. പനമരം നീരട്ടാടി കോട്ടുര്‍ വീട്ടില്‍ നിധീഷ് (32), പനമരം ഓടക്കൊല്ലി പുതിയപറമ്പില്‍ ബാലു എന്നിവരാണ് പിടിയിലായത്. ഡ്രൈഡേ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഉത്തര മേഖല വിഭാഗവും, മാനന്തവാടി എക്‌സൈസ് വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദേശമദ്യം കണ്ടെടുത്തത്.
നിധീഷ് തോട്ടത്തിൽ 84 കുപ്പികളായി സൂക്ഷിച്ച 42 ലിറ്റർ മദ്യവും, ബാലു വീടിന് സമീപത്തായി 78 കുപ്പികളിലായി സൂക്ഷിച്ച 39 ലിറ്റർ വിദേശ മദ്യവുമാണ് കണ്ടെടുത്തത്. നാളെയും പരിശോധന തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ പി.പി ശിവന്‍, സജീവന്‍ തരിപ്പ, സി.ഇ.ഒമാരായ സജിപോള്‍, എം.എം അര്‍ജുന്‍, ഡബ്യൂ.സി.ഇ.ഒ കെ.വി സൂര്യ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.