വന്യജീവി വാരാഘോഷം ; വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നാളെയും മറ്റന്നാളും
കൽപ്പറ്റ : വന്യജീവി വാരഘോഷത്തിന്റെ ഭാഗമായി വയനാട് സോഷ്യൽഫോറസ്ട്രി ഡിവിഷൻ സ്കൂൾ-കോളേജ് വിദ്യാർഥികൾക്കായി വിവിധമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഒക്ടോബർ രണ്ട്, മൂന്ന് തിയ്യതികളിലായി ജില്ലാതല മത്സരങ്ങളും എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടത്തും. ലോവർ പ്രൈമറി, അപ്പർപ്രൈമറി വിദ്യാർഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിങ്ങ്, വാട്ടർകളർ പെയിൻറിങ് മത്സരങ്ങൾ നടത്തും. എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത/സ്വാശ്രയ സ്കൂളുകളിലേയും വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.
ക്വിസ് മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീം ആണ് പങ്കെടുക്കേണ്ടത്. മറ്റുമത്സരങ്ങളിൽ ഓരോ സ്കൂളിൽ നിന്ന് രണ്ടു പേർക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതത് ദിവസങ്ങളിൽ കല്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസിൽ എട്ടുമണിക്ക് സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽരേഖ സഹിതം എത്തണം.
ജില്ലാതലമത്സരങ്ങളുടെ സമയവിവരം (തിയ്യതി, സമയം, മത്സരം എന്ന ക്രമത്തിൽ)
• രണ്ടിന് രാവിലെ 9.00: രജിസ്ട്രേഷൻ, • 9.30 – 11.30: പെൻസിൽ ഡ്രോയിങ്ങ് (എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ്) • 11.45 – 12.45: ഉപന്യാസം (ഹൈസ്കൂൾ, കോളേജ്) • 2.15 – 4.15: വാട്ടർ കളർ പെയിൻറിങ് (എൽ.പി., യു.പി., ഹൈസ്കൂൾ, കോളേജ്)
• മൂന്നിന് രാവിലെ 8.30: രജിസ്‌ട്രേഷൻ • 10.00 – 1.00: ക്വിസ് (ഹൈസ്കൂൾ, കോളേജ്) • 2.00 – 4.00: പ്രസംഗം (ഹൈസ്കൂൾ, കോളേജ്)