തലപ്പുഴയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാര്‍ യാത്രികൻ പിടിയിൽ
തലപ്പുഴ : തലപ്പുഴ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാര്‍ യാത്രികനായ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് മൂര്യാട് മഹ്ഫില്‍ വീട്ടില്‍ സഫ്വാന്‍ താണാക്കരമ്മല്‍ (31) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 0.60 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച കാറും, മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലപ്പുഴ എസ്.ഐ പി.പി റോയി, എ.എസ്.ഐ കെ.വി ശ്രീവത്സന്‍, സി.പി.ഒമാരായ ടി.സി സനൂപ്, സലാഹുദ്ദീന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.