കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ ; സി.പി.എം വയനാട് ജില്ലാ കമ്മിറ്റി ബഹുജനറാലി നടത്തി
കല്‍പ്പറ്റ : കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൽപ്പറ്റയിൽ ബഹുജനറാലിയും പൊതുയോഗവും നടത്തി.
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലിയും പൊതുയോഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ സ്വാഗതം പറഞ്ഞു.
ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.വി.സഹദേവന്‍, വി.വി.ബേബി, എ.എന്‍.പ്രഭാകരന്‍, കെ. റഫീക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.