വൈത്തിരി മേഖലയിൽ വനം വകുപ്പ് ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണം – കെ.എഫ്.പി.എസ്.എ
മേപ്പാടി : വൈത്തിരി മേഖലയിൽ വനം വകുപ്പ് ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കേരള ഫോറെസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (കെ.എഫ്.പി.എസ്.എ ) വൈത്തിരി മേഖല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമായ വൈത്തിരി മേഖലയിൽ വനം വകുപ്പ് ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണം.
മേപ്പാടി പാരിസ് ഹാളിൽ നടന്ന സമ്മേളനം ഉത്തര മേഖല സെക്രട്ടറി കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈത്തിരി മേഖല പ്രസിഡന്റ് സി.സി. ഉഷാദ് അധ്യക്ഷത വഹിച്ചു. കെ.എഫ്.പി.എസ്.എ സംസ്ഥാന കൗൺസിൽ അംഗം കെ.കെ സുന്ദരൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ ഷിബു, എ.ആർ സിനു ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജില്ല സെക്രട്ടറി കെ.കെ ചന്ദ്രൻ, ജില്ല ട്രഷറർ ടി.ആർ സന്തോഷ്, മേഖല സെക്രട്ടറി സംഗീത്, മേഖല വൈസ്. പ്രസിഡന്റ് വി.യു. വിദ്യ തുടങ്ങിയവർ സംസാരിച്ചു.