April 3, 2025

കൊതുക് നിയന്ത്രണം ; മുനിസിപ്പാലിറ്റികളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Share

 

മാനന്തവാടി : ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ ( പരമാവധി 90 ദിവസത്തേക്ക് ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്. പ്രായപരിധി 40 വയസ്സ്. മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 3 ന് വൈകീട്ട് 5 നകം [email protected] എന്ന മെയിലിലേക്കോ മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസിലോ സമര്‍പ്പിക്കണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.