പുൽപ്പള്ളിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
പുല്‍പ്പള്ളി : ദേവര്‍ഗദ്ധയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശി നെബിന്‍, മരക്കടവ് സ്വദേശി ആല്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 0.470 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
പുൽപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.വി ബെന്നി, സി.പി.ഒമാരായ ദേവജിത്, അബ്ദുള്‍ നാസര്‍, പ്രജീഷ്, അയ്യപ്പന്‍, പ്രവീണ്‍ എന്നിവരുടെ സംഘമാണ് ഇരുവരെയും പിടികൂടിയത്.