തെരുവു വിളക്കുകളും ലോമാസ്റ്റ് ലൈറ്റും നോക്കുകുത്തിയായി ; കൊയിലേരിയിൽ പ്രതിഷേധം തീർത്ത് ഡിവൈഎഫ്‌ഐ
മാനന്തവാടി : മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ കൊയിലേരി ഡിവിഷനിലെ ടൗണിലെ ലോമാസ്റ്റ് ലൈറ്റും തെരുവു വിളക്കുകളും പ്രവര്‍ത്തന രഹിതമായതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കൊയിലേരി യൂണിറ്റ് കമ്മിറ്റി ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി സി.പി.ഐ.എം പയ്യമ്പള്ളി ലോക്കല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ കെ. അഖില്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ആദര്‍ശ് കെ, അനിജിത്ത് കെ.വി, അമല്‍ കെ.എച്ച്, അഖില്‍ കൃഷ്ണന്‍, പ്രണവ് പി.സി എന്നിവര്‍ നേതൃത്വം നല്‍കി.