മാനന്തവാടി ചൂണ്ടക്കടവ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു
മാനന്തവാടി : മാനന്തവാടി – പേരിയ റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മാനന്തവാടി ചൂണ്ടക്കടവ് മുത്തുപിള്ള ജംഗ്ഷനു സമീപം റോഡ് കട്ട്‌ചെയ്യുന്നതിനാല്‍ 27.09.22 – ചൊവ്വാഴ്ച്ച വൈകുന്നേരം7 മണി മുതല്‍ 28.09.22 – ബുധനാഴ്ച്ച രാവിലെ 8 മണി വരെ ചൂണ്ടക്കടവ് വഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും.
മാനന്തവാടിയില്‍ നിന്നും തവിഞ്ഞാല്‍, ജോസ് കവല, വാളാട് ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ പാലക്കുളി വഴി തിരിഞ്ഞു പോകേണ്ടതാണ്.
തവിഞ്ഞാല്‍ ഭാഗത്ത് നിന്നും മാനന്തവാടിയിലേക്കുള്ള വാഹനങ്ങള്‍ ചെറുപുഴ പാലത്തിനു സമീപത്തു നിന്നും പാലക്കുളി വഴി മാനന്തവാടിയിലേക്ക് പോകേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.