ബി.ജെ.പി അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു
ബി.ജെ.പി അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു
പനമരം : അഡ്വക്കറ്റ് വി.ശ്രീനിവാസന്റെ ചരമദിനമായ സെപ്റ്റംബര്‍ 20 ബി.ജെ.പി പനമരം പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ ദിനമായി ആചരിച്ചു. അനുസ്മരണ ദിനം സംഘടിപ്പിച്ചു. വയനാട് ജില്ലയിൽ ഭാരതീയ ജനതാ പാർട്ടിക്ക് ശക്തമായ അടിത്തറയിടാൻ അക്ഷീണം പ്രയത്നിച്ച ബി.ജെ.പി മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ: വി. ശ്രീനിവാസൻ, ജനസംഘം രൂപീകരിച്ച കാലം മുതൽ മുഴുവൻ സമയ പ്രവർത്തകനായിരുന്ന സി.എ കുഞ്ഞിരാമൻ, കിസാൻ മോർച്ച മുൻ വയനാട് ജില്ലാ വൈസ് പ്രസിഡന്റും പനമരം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന ഇ.ഡി ഗോപാലകൃഷ്ണൻ എന്നിവരുടെ അനുസ്മരണമാണ് സംഘടിപ്പിച്ചത്.
അനുസ്‌മരണ യോഗം ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡണ്ട് കെ.പി മധു ഉദ്ഘാടനം ചെയ്തു. പനമരം മണ്ഡലം പ്രസിഡന്റ് കെ.എം പ്രജീഷ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പള്ളിയറ രാമൻ അഡ്വ: വി. ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണവും, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കൂട്ടാറ ദാമോദരൻ സി.എ കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണവും, ഇ.പി ശിവദാസൻ ഇ.ഡി ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണവും നടത്തി.
എൻ കെ രാജീവൻ, ദിലീപൻ തലക്കരചന്തു നഗർ, കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ജോർജ്, പുനത്തിൽ രാജൻ, അപ്പു മാനന്തവാടി, രാമചന്ദ്രൻ ചേരിമ്മൽ, ശങ്കരൻ ചെമ്പോട്ടി, എന്നിവർ സംസാരിച്ചു.