ലാറ്ററൽ എൻട്രി പ്രവേശനം
മേപ്പാടി: ഗവ. പോളിടെക്നിക് കോളേജിൽ രണ്ടാംവർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ 22 ന്.
പ്ലസ് ടു/വി.എച്ച്.എസ്.ഇ./ഐ.ടി.ഐ./കെ.ജി.സി.ഇ. വിഭാഗത്തിൽ അപേക്ഷിച്ച് റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ ഒമ്പതുമുതൽ 11 വരെ സ്പോട്ട് രജിസ്ട്രേഷൻ നടത്തി രക്ഷാകർത്താവിനൊപ്പം കൗൺസലിങ്ങിന് പങ്കെടുക്കണം.
പ്രവേശനം ലഭിക്കുന്ന പട്ടികജാതി പട്ടികവർഗ അപേക്ഷകർ കോഷൻ ഡെപ്പോസിറ്റായി ആയിരം രൂപയും ഒരുലക്ഷത്തിൽത്താഴെ കുടുംബവാർഷിക വരുമാനമുള്ളവർ ഫീസും കോഷൻ ഡെപ്പോസിറ്റുമായി 11,000 രൂപയും ഒരുലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ളവർ 13,890 രൂപയും ഓഫീസിൽ അടയ്ക്കണം.
പി.ടി.എ. ഫണ്ടായി 2,200 രൂപ നൽകണം. അപേക്ഷകർ പ്ലസ് ടു/വി.എച്ച്.എസ്.ഇ. സർട്ടിഫിക്കറ്റുകൾ, ജാതിസംവരണം, മറ്റു സംവരണങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0496 282095, 9400006454, 7012319448.