September 20, 2024

പനമരം സർക്കാർ ആശുപത്രിയിലും തെരുവുനായ്ക്കൾ ; ഭയന്നോടുന്നതിനിടെ ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മയ്ക്ക് പരിക്ക്

1 min read
Share

 

പനമരം : പനമരം സർക്കാർ ആശുപത്രിയിലും തെരുവുനായ്ക്കളുടെ വിളയാട്ടം. പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ ആശുപത്രി വരാന്തയിൽ തമ്പടിച്ച തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റു.

പനമരം സി.എച്ച്.സിയിൽ ചികിത്സയിലായിരുന്ന പച്ചിലക്കാട് വരിയിൽ നൗഷാദിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് (36) പരിക്കേറ്റത്. ഇന്ന് ആശുപത്രി വിടേണ്ടിയിരുന്ന ഫാത്തിമയെ തലയ്ക്കും കൈ‍, കാൽ മുട്ടുകൾക്കും പരുക്കേറ്റതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൂടുവെള്ളം എടുക്കാൻ പഴയ ആശുപത്രി കെട്ടിടത്തിലെത്തി മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടാണ് നാലു തെരുവുനായ്ക്കൾ ഫാത്തിമയെ ആക്രമിക്കാനെത്തിയത്. ആശുപത്രി വരാന്തയിലും ആംബുലൻസിനടിയിലും കൂട്ടത്തോടെ നിന്ന നായ്ക്കൾ ഇവരുടെ പിന്നാലെ കുരച്ചെത്തുകയായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.