പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ റിട്ട. അധ്യാപകൻ അസ്റ്റിൽ
പനമരം : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ റിട്ട. അധ്യാപകൻ അസ്റ്റിൽ. കൂളിവയല്‍ സാറാറയില്‍ കുഞ്ഞമ്മദ്കുട്ടി (76) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി റോഡിലൂടെ നടന്നു പോകുന്നതിനിടെ എതിരെവന്ന ഇയാള്‍ കടന്നുപിടിച്ചെന്നാണ് കുട്ടി പനമരം സ്റ്റേഷനില്‍ നല്‍കിയ പരാതി. പെണ്‍കുട്ടിയെ മാനഹാനിക്ക് ഇടവരുത്തിയതിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.