ബത്തേരിയിൽ വാഹനാപകടം ; യുവാവ് മരിച്ചു
ബത്തേരിയിൽ വാഹനാപകടം ; യുവാവ് മരിച്ചു
ബത്തേരി: ബത്തേരി – പുല്‍പ്പള്ളി റൂട്ടില്‍ കുപ്പാടിക്കടുത്ത് ഗുഡ്‌സ് ജീപ്പ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുല്‍പ്പള്ളി കുറിച്ചിപ്പറ്റ കവുങ്ങുംപിള്ളില്‍ ജോസിന്റെ മകന്‍ സുനീഷ് (23) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സുനീഷ് ബത്തേരിയില്‍ നിന്ന് വീട്ടിലേക്കു പോകുംവഴിയാണ് അപകടമുണ്ടായത്. മാതാവ് : മേരി. സഹോദരങ്ങള്‍: അനീഷ്, സിനീഷ്.