മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട ; 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
ബത്തേരി : മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട. 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. മൈസൂർ – കോഴിക്കോട് ബസ്സ് യാത്രികരായ കോഴിക്കോട് സ്വദേശികളായ മാങ്കാവ് പുളിക്കൽ വീട്ടിൽ പി. അരുൺകുമാർ ( 24 ), കുന്ദമംഗലം കന്നിപൊയിൽ വീട്ടിൽ കെ.വി സജിത്ത് ( 35 ) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 338 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA പിടികൂടി.
ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദീൻ, എക്സൈസ് ഇൻസ്പെക്ടർ ഷെഫീക്ക് റ്റി.എച്ച്, പ്രിവന്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ്, വി.ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോമൻ.എം, അനൂപ്.ഇ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ സുദിവ്യ ബായ് റ്റി.പി, ബിന്ധു കെ.കെ എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.