പുൽപ്പള്ളിയിൽ വില്‍പ്പനക്ക് വെച്ച ഇറച്ചിയില്‍ പഞ്ചായത്ത് അധികൃതർ മണ്ണെണ്ണ ഒഴിച്ചത് പ്രതിഷേധാർഹം – ഡി.വൈ.എഫ്.ഐ
പുല്‍പ്പള്ളി : പുല്‍പ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളില്‍ വില്‍പ്പനക്ക് വെച്ച പോത്ത് ഇറച്ചിയില്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ച പുല്‍പ്പള്ളി പഞ്ചായത്ത് അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ.
ലൈസന്‍സ് ഇല്ല എന്ന കാരണം ചൂണ്ടികാണിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണ സമിതി 50 കിലോയുള്ള ഇറച്ചിയില്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചതെന്നും സംഘപരിവാര്‍ സംഘടനകള്‍ ഉത്തരേന്ത്യാന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്നതിന് സമാനമായ രീതിയിലാണ് കോണ്‍ഗ്രസ് പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനു നേതൃത്വം നല്‍കിയ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു.
നിയമ പരമായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു പകരം പ്രാകൃത രീതിയാണ് പഞ്ചായത്ത് സ്വീകരിച്ചത്. ബന്ധപെട്ട ആളുകള്‍ക്കെതിരെ കൂടുതല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ പുല്‍പ്പള്ളി ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് ഷാഫി, പ്രസിഡന്റ് സി.എം രാജനീഷ്, സംസ്ഥാന കമ്മിറ്റി അംഗം ഷിജിഷിബു എന്നിവര്‍ അറിയിച്ചു.