September 20, 2024

തോൽപ്പെട്ടിയിൽ 20 ലക്ഷത്തോളം കുഴൽ പണവുമായി ഒരാൾ എക്സൈസ് പിടിയിൽ

1 min read
Share

 

മാനന്തവാടി : തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. ബസിലെ യാത്രികനായ കോഴിക്കോട് കിഴക്കോത്ത് ആവിലോറ സ്വദേശി പുത്തൻപീടികയിൽ വീട്ടിൽ പി.പി അസൈനാർ ( 48 ) ആണ് പിടിയിലായത്.

ഇയാളിൽ നിന്നും 19,95,000 രൂപയുടെ കുഴൽപണം പിടികൂടി. പ്രതിയെ തുടർനടപടികൾക്കായി പോലീസിന് കൈമാറും.

വയനാട് എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും, മാനന്തവാടി സർക്കിൾ പാർട്ടി, തോൽപ്പെട്ടി ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് കുഴൽ പണം പിടികൂടിയത്.

വയനാട് എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ എം.കെ സുനിലിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ രാജേഷ്.വി , ജി.അനിൽകുമാർ, പി.ആർ ജിനോഷ്, കെ.എം ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിപു, സാലിം , വിപിൻകുമാർ , അർജുൻ, ധന്വന്ദ് , എക്സൈസ് ഡ്രൈവർ വീരാൻകോയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.