തൃശൂരിൽ വാഹനാപകടം : വയനാട് സ്വദേശിയായ യുവാവ് മരിച്ചു ; സഹയാത്രികരായ നാലു പേർക്ക് പരിക്ക്
പനമരം : തൃശൂരിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. സഹയാത്രികരായ നാലു പേർക്ക് പരിക്കേറ്റു. പനമരം ആറാംമൈല്‍ കുണ്ടാല തെറ്റന്‍ ബാപ്പു- സാജിത ദമ്പതികളുടെ മകന്‍ നിസാം (28) ആണ് മരിച്ചത്. സഹയാത്രികരും കുണ്ടാല സ്വദേശികളുമായ ഫായിസ് (25), സാദിക്ക് (28), ജാഫര്‍ (32), മെഹറൂഫ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം. കാര്‍ നിയന്ത്രണം തെറ്റി പനമ്പിക്കുന്നിലെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മെഹറൂഫിന് വിദേശത്ത് പോകുന്നതിനായി മെഡിക്കല്‍ പരിശോധനക്കായി എറണാകുളത്തേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. അനസ്, അഷ്‌കര്‍ എന്നിവര്‍ നിസാമിന്റെ സഹോദരങ്ങളാണ്.