മുത്തങ്ങയിൽ കാറില്‍ കടത്തിയ ഒമ്പത് ലക്ഷത്തിൽപ്പരം കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ
ബത്തേരി : മുത്തങ്ങയിൽ കാറില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒമ്പത് ലക്ഷത്തിൽപ്പരം കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി സബീര്‍.പി (43), കണ്ണൂര്‍ സ്വദേശി എ.നൗഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 9,02,300 രൂപ പിടികൂടി. ഇരുവരെയും വാഹനവും തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ ഷിജു എം.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷഫീഖ് എം.ബി, അമല്‍ തോമസ് സിത്താര കെ.എം, അനിത.എം എന്നിവരുടെ സംഘം മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.