മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ
ബത്തേരി : മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ. പണം കടത്തിയ കര്‍ണാടക മാണ്ട്യ സ്വദേശികളായ ദീപക് കുമാര്‍.എസ് (37), ബസവ രാജു (45), രവി ബി.ബി (45) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ.എ 21പി 0370 മാരുതി വാഗണര്‍ കാറും കസ്റ്റഡിയിലെടുത്തു.
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ വിജയകുമാര്‍ കെ.വി, ഹരിദാസന്‍ എം.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ് കുട്ടി റ്റി.ഇ, നിഷാദ് എം.വി, സിത്താര കെ.എം, അനിത.എം എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.