March 16, 2025

പനമരത്ത് ലഹരിവിമുക്ത റാലിയും കാമ്പയിനും സംഘടിപ്പിച്ചു

Share

പനമരം : പനമരം പോലീസ് പനമരം ടൗണിൽ ലഹിരി വിമുക്ത റാലിയും കാമ്പയിനും നടത്തി. സമൂഹത്തിൽ വർദ്ദിച്ച് വരുന്ന മയക്ക്മരുന്ന് ഉപയോഗത്തിൻ്റെ ഗുരുതര ഭവിഷ്യത്തിനെക്കുറിച്ച് പൊതുജനത്തേ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ പരിപാടി പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പനമരം എസ്.എച്ച്.ഒ എലിസബത്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. എ.എസ്.ഐ വിനോദ് , യതീന്ദ്രൻ എന്നിവർ യഥാക്രമം ബോധവൽക്കരണവും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.സി സഹദ് ആശംസയർപ്പിച്ചു. എട്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും വ്യാപാരി വ്യവസായി, ചുമട്ട് തൊഴിലാളി, ജനമൈത്രി പോലിസ് മെമ്പർമാർ, മദ്യനിരോധന സമതി പ്രവർത്തകർ എന്നിവർ റാലിയിൽ അണിനിരന്നു. ചെറുകാട്ടൂർ സെൻ്റ് ജോസഫ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നടത്തി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.